രാജ്യത്തെ ടൂറിസം മേഖലയ്‌ക്ക് കരുത്തേകാൻ സ്പൈസ് ജെറ്റ്. വരുന്ന രണ്ട് വർഷത്തിനിടെ ലക്ഷദ്വീപ് ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്പൈസ് ജെറ്റ് പദ്ധതിയിടുന്നതായി മേധാവി അജയ് സിംഗ് പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആത്മീയ ടൂറിസം, ആരോഗ്യ രംഗത്തെ ടൂറിസം തുടങ്ങിയ മേഖലകളിൽ വിപ്ലവത്തിനാകും വിമാനക്കമ്പനി തയ്യാറെടുക്കുക. വരുന്ന രണ്ട് വർഷത്തിനകം ഇത് വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യയിലെത്താനായി രാജ്യത്തെ എട്ട് നഗരങ്ങളിൽ നിന്ന് സ്പൈസ് ജെറ്റ് സർവീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം.
രാജ്യത്തെ ഓരോ ചെറിയ ഗ്രാമങ്ങളും യാത്രക്ലേശമില്ലാതെ രാമന്റെ മണ്ണിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ആഗ്രഹം സഫലമാക്കാനുള്ള പദ്ധതികൾ പണിപ്പുരയിലണെന്നും അജയ് സിംഗ് പറഞ്ഞു. ആഗോള ടൂറിസം മേഖലയിലെ ഹബ്ബാകും അയോദ്ധ്യ എന്നതിൽ സംശയമില്ല. വത്തിക്കാൻ, മക്ക എന്നോക്കെ കേൾക്കുന്നത് പോലെ തന്നെയാകും ലോകം അയോദ്ധ്യയെ വിശേഷിപ്പിക്കുക, അത്രമാത്രം പ്രാധാന്യമുള്ള സ്ഥലമായി അയോദ്ധ്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















