തിരുവനന്തപുരം: പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ പത്തംഗ സംഘമാണ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. പെട്രോൾ അടിച്ച ശേഷം പണം നൽകാത്തത് ചോദ്യം ചെയ്തതിനാണ് അക്രമികൾ പമ്പ് ജീവനക്കാരെ മർദ്ദിച്ചത്.
പെട്രോൾ അടിച്ച ശേഷം പണം ഗൂഗിൾപേ ചെയ്യാമെന്ന് സംഘം ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇവർ പണം അയച്ചിരുന്നില്ല. തുടർന്ന് പണം അയക്കാത്ത വിവരം ജീവനക്കാർ
ചോദിച്ചതോടെ പ്രകോപിതരായ സംഘം ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ നാല് പമ്പ് ജീവനക്കാരെ തിരുവനന്തപുരം നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















