പൂനെ: ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ സാധിച്ചതെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിന്റെ വളർച്ച ലോകത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അലന്തിയിൽ ഗീതാ ഭക്തി അമൃത് മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനുവരി 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു രാമക്ഷേത്രത്തിന്റെ നിർമ്മാണം. ഇന്നത്തെ തലമുറയ്‌ക്ക് ഭഗവാൻ ശ്രീരാമനെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് കാണാനുള്ള ഭാഗ്യമുണ്ടായി. രാമക്ഷേത്രത്തിനായി ശ്രീരാമ ഭക്തർ അഹോരാത്രം പ്രയത്നിച്ചതുകൊണ്ട് മാത്രമല്ല, മറിച്ച് ഭഗവാന്റെ അനുഗ്രഹമുള്ളതു കൊണ്ടാണ് ക്ഷേത്രം യാഥാർത്ഥ്യമായത്. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ ഗുരു ശ്രീ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിന്റെ 75-ാം ജന്മവാർഷികാഘോഷമാണ് ഗീതാ ഭക്തി അമൃത് മഹോത്സവം.