ന്യൂഡൽഹി : ഇസ്ലാമിക അധിനിവേശക്കാർ തട്ടിയെടുത്ത ഓരോ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുന്നത് വരെ നിയമ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജ്ഞാൻ വാപി ഹിന്ദുപക്ഷ അഭിഭാഷകൻ ഹരിശങ്കർ ജയിൻ .
1989 മുതൽ രാം ലല്ലയ്‌ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു എന്നത് തന്റെ ഭാഗ്യമാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . അതൊരു മികച്ച പഠനാനുഭവമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജ്ഞാനവാപി കേസ് ഒരു വക്കീലിന്റെ കർമ്മം മാത്രമല്ല. ആന്തരികമായി, ഞാൻ എന്റെ ഹിന്ദു മനസ്സാക്ഷിയിൽ നിന്നുള്ള ഒരു അപേക്ഷകൻ കൂടിയാണ്. ഒരു അഭിഭാഷകനും നിങ്ങൾക്ക് ഉറപ്പോടെ ടൈംലൈൻ നൽകാൻ കഴിയില്ല, എന്നാൽ ഒരു ഹിന്ദു എന്ന നിലയിൽ, 2029-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിലും മഥുരയിലും പ്രാൺ പ്രതിഷ്ഠ നടത്തുമെന്ന് ആത്മാഭിമാനമുള്ള ഹിന്ദുവെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് . ഇതിനായി ഹിന്ദുക്കളിൽ നിന്ന് ഏത് ക്ഷേത്രം തട്ടിയെടുത്താലും അത് തിരിച്ചുപിടിക്കണം എന്നതാണ് ഞങ്ങളുടെ മുൻഗണന. ലക്നൗ, ഡൽഹി, ധാർ, തുടങ്ങിയ സ്ഥലങ്ങളിൽ മന്ദിരങ്ങൾക്കായി ഞങ്ങൾ നിയമപോരാട്ടങ്ങൾ നടത്തുകയാണ്. ലക്ഷ്യം നേടുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല. ഈ കേസിൽ വിജയം ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ പാർലമെൻ്റ് നിയമനിർമ്മാണം നടത്തണം. അത് കൈയേറിയ ,ഈ അനീതി കാട്ടിയവർക്ക് ഒരു തരത്തിലും നഷ്ടപരിഹാരം നൽകരുത്. സ്വന്തം രാജ്യത്ത് വച്ച് ഹിന്ദുക്കളോട് ചരിത്രപരമായ നിരവധി അനീതികൾ ചെയ്ത ഒരു സമൂഹത്തിന് അതേ പ്രതിഫലം നൽകാനാവില്ല. നിങ്ങളുടെ വീട് ആരോ കയ്യേറ്റം ചെയ്യുന്നതുപോലെയാണിത് , നീണ്ട നിയമയുദ്ധത്തിന് ശേഷം, അവർ ശരിയായ രീതിയിൽ പുറത്താക്കപ്പെടുമ്പോൾ, നിങ്ങൾ അവർക്ക് പുനരധിവാസത്തിനുള്ള ഭൂമി വാഗ്ദാനം ചെയ്യുന്നു. ഇത്തരം നീക്കങ്ങളിൽ ഞാൻ എപ്പോഴും പ്രതിഷേധിച്ചിട്ടുണ്ട്.
തർക്കമുള്ള കെട്ടിടം വളരെക്കാലം നമസ്‌കാരത്തിനായി ഉപയോഗിച്ചിരുന്നു എന്ന മുസ്ലീം വാദത്തിന് വിരുദ്ധമാണ് എഎസ്ഐയുടെ കണ്ടെത്തലുകൾ.ഈ നിർമിതി ഒരു മസ്ജിദ് ആണെന്ന് വളരെക്കാലമായി അവകാശപ്പെടുന്ന നുണകൾക്ക് ഈ ശാസ്ത്രീയ കണ്ടെത്തലുകൾ വലിയ പ്രഹരമാണ്.
റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിൽ രണ്ട് മുസ്ലീങ്ങളും ഉൾപ്പെടുന്നുണ്ട്. എല്ലാ തെളിവുകളും സാക്ഷികളും പരിശോധിച്ച ശേഷം കോടതി വിധി പറയും. പക്ഷേ, തെളിവുകളുടെ വെളിച്ചത്തിൽ, ഞങ്ങൾ ഒരു വിജയത്തിലേക്കാണ് പോകുന്നതെന്ന് ഞാൻ ഉറപ്പുതരുന്നു- അദ്ദേഹം പറഞ്ഞു.















