ജയ്പൂർ : പാകിസ്താൻ അതിർത്തിയിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ആദ്യ ആസ്ത ട്രെയിൻ ആരംഭിച്ചു. രാജസ്ഥാനിലെ ബാർമറിൽ നിന്നാണ് 1344 രാമഭക്തരുമായി ആസ്ത ട്രെയിൻ പുറപ്പെട്ടത് . സംസ്ഥാന മന്ത്രി കെ കെ വിഷ്‌ണോയിയും ചൗഹാൻ എംഎൽഎ അദുറാം മേഘ്‌വാളും ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
റെയിൽവേ സ്റ്റേഷൻ സമുച്ചയം മുഴുവൻ ജയ് ശ്രീറാം മുദ്രാവാക്യങ്ങളാൽ പ്രതിധ്വനിച്ചു. ട്രെയിനിനുള്ളിൽ നിന്നും ജയ് ശ്രീറാം വിളികളും, ഹനുമാൻ ചാലിസയും മുഴങ്ങുന്നുണ്ടായിരുന്നു .രാമഭക്തരുടെ സംഘത്തിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്നു. .
രാംലല്ലയെ കാണാൻ കുടുംബത്തോടൊപ്പം ആദ്യമായി അയോദ്ധ്യയിലേക്ക് പോവുകയാണെന്ന് രാമഭക്തർ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം ഭക്തർക്ക് ഒരുമിച്ച് രാംലല്ലയെ ദർശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്. മഹാക്ഷേത്രം പണിതതിന് ശേഷം രാംലല്ലയെ ദർശിക്കാൻ കഴിയുന്നതിന്റെ ആകാംക്ഷയിലാണ് ഭക്തർ.