മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കേടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ് പ്രായമുള്ള മക്കളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
കേസിനാസ്പദമായ സംഭവം 2022-ലാണ് നടന്നത്. പ്രതിക്ക് തടവുശിക്ഷക്ക് പുറമെ 8.85ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.