ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ എം.പിമാർ. രാജ് കിഷോർ യാദവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയത്. ലക്‌നൗവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഇന്ന് സുഹൃദ് രാജ്യമായ നേപ്പാളിൽ നിന്നുള്ള എംപിമാരുടെ സംഘവുമായി ഒരു കൂടിക്കാഴ്ച നടന്നു. ലക്‌നൗവിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് എം.പിമാരുമായുള്ള യോഗം നടന്നത്.- യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേപ്പാളിലെ രാജകുടുംബവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നോപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയാണ് യോഗി ആദിത്യനാഥ്.