തോക്കിൻ മുനയിൽ നിർത്തി മുൻ മുംബൈ ഇന്ത്യൻസ് താരത്തെ കൊള്ളയടിച്ചു. ബാഗും ഫോണുമടക്കമുള്ളവ നഷ്ടമായി. വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലനാണ് ദക്ഷിണാഫ്രിക്കയിൽ കൊള്ളയടിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിനിടെയാണ് സംഭവം. സാൻഡ്ടൺ സൺ ഹോട്ടലിന് മുന്നിലായിരുന്നു കവർച്ച. പാൾ റോയൽസ് ടീമിന്റെ താരമാണ് അലൻ.
താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക അറിയിച്ചു. താരവുമായി വിൻഡീസ് ബോർഡ് സംസാരിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 ലീഗിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.ടീം അധികൃതർ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും പഞ്ചാബ് കിംഗ്സിനും കളിച്ചിട്ടുള്ള താരം ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗിൽ മോശം ഫോമിലാണ്. എട്ട് മത്സരങ്ങളിൽ 7.60 ശരാശരിയിൽ 38 റൺസും രണ്ട് വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.