ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് പുതിയ തന്ത്രമാണെന്ന് നടൻ ഹരീഷ് പേരടി. ഒരേ ഒരു രാമനെയുള്ളൂ അത് രാമായണത്തിലെ രാമനാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഗാന്ധിജിയും ആ രാമനെയാണ് വിശ്വസിച്ചതെന്നും ഹരീഷ് പേരടി കുറിച്ചു. രാമനെയും ഗാന്ധിജിയെയും ബന്ധിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചില ചർച്ചകൾ ഉയർന്നതോടെയാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്ത് എത്തിയത്.
‘ഒരേയൊരു രാമനേയുള്ളു…രാമായണത്തിലെ രാമൻ…രാമഭക്തരായ സകല ദൈവവിശ്വാസികളൂം മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതും…ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം…പിടിവള്ളി നഷ്ടപ്പെട്ട നാലാം മതത്തിന്റെ അവസാനപിടച്ചിൽമാത്രം…രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ്മാത്രം…രാം നാം സത്യ ഹേ..എന്ന് എല്ലാ അവിശ്വാസികളും ഉറക്കെ ചൊല്ലുന്നു…’- ഹരീഷ് പേരടി കുറിച്ചു.















