ചെന്നൈ: ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ
ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഊട്ടി ലവ്‌ഡേൽ ഗാന്ധിനഗറിനടുത്ത് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുത്തുലക്ഷ്മി, സംഗീത, ഭാഗ്യം, ഉമ, സഖില, രാധ എന്നീ തൊഴിലാളികളാണ് മരിച്ചത്.















