തൃശൂർ: രാത്രി വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഝാർഖണ്ഡ് സ്വദേശി ദയന്ത് പർദാൻ ആണ് വാഹനത്തിന് മുന്നിലേക്ക് എടുത്തി ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി വാഹനം തട്ടി പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് പ്രദേശവാസികളും ചെറുതുരുത്തി പോലീസും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വാഹനത്തിന് മുന്നിലേക്ക് ചാടുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
റോഡിലേക്ക് ഓടി വന്ന യുവാവ് വാഹനം വരുന്നതിന് തൊട്ടുമുമ്പ് വഴിയിൽ കിടന്നു. പിന്നാലെയെത്തിയ വാൻ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. നമ്പർ കണ്ടെത്തി വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.















