ലക്നൗ : ജ്ഞാൻ വാപി , മഥുര പുണ്യസ്ഥലങ്ങൾക്കായുള്ള പോരാട്ടത്തെ മഹാഭാരതത്തിനോട് ഉപമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബജറ്റ് സമ്മേളനത്തിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി . യോഗി തന്റെ പ്രസംഗത്തിൽ മഹാഭാരത സംഭവം അനുസ്മരിച്ചു, ശ്രീകൃഷ്ണൻ കൗരവരോട് പാണ്ഡവർക്ക് വെറും 5 ഗ്രാമങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. അത് ദുര്യധനന്റെ നേതൃത്വത്തിലുള്ള കൗരവർ നിരസിച്ചു.
പാണ്ഡവർ അഞ്ച് ഗ്രാമങ്ങൾ മാത്രം ആവശ്യപ്പെട്ടത് പോലെ, ഹിന്ദു സമൂഹം മൂന്ന് പ്രത്യേക സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്. ഹിന്ദു ദേവതകളുടെ അവതാര സ്ഥലങ്ങൾ അല്ലെങ്കിൽ ഹിന്ദുക്കൾ വളരെയധികം ആരാധിക്കുന്ന സ്ഥലങ്ങൾ ആയതിനാൽ അവ പ്രത്യേക സ്ഥലങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയം മൂലമാണ് തർക്കങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യ അനീതി നേരിട്ടു, പാണ്ഡവരും അനീതി നേരിട്ടു. അക്കാലത്ത് കൃഷ്ണൻ കൗരവരുടെ അടുത്തേക്ക് പോയി അഞ്ച് ഗ്രാമങ്ങൾ മാത്രം ആവശ്യപ്പെട്ടു. അഞ്ച് ഗ്രാമങ്ങൾ കൊണ്ട് മാത്രം സന്തോഷിക്കാൻ പാണ്ഡവർ തയ്യാറായിരുന്നു, പക്ഷേ ദുര്യോധനൻ അതിന് സമ്മതിച്ചില്ല. പകരം ശ്രീകൃഷ്ണനെ തടവിലിടാൻ ശ്രമിച്ചു. അയോദ്ധ്യയിലും കാശിയിലും മഥുരയിലും സംഭവിച്ചത് ഇതാണ്… കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ ആഗ്രഹിച്ചു, ഹിന്ദു സമൂഹം മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് തേടുന്നത് – നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രങ്ങൾ.
അയോധ്യ, മഥുര, കാശി എന്നീ മൂന്ന് സ്ഥലങ്ങൾ സാധാരണ സ്ഥലങ്ങളല്ലെന്നും ഹിന്ദുക്കളുടെ വിശ്വാസത്തിന് അവ വളരെ പ്രധാനപ്പെട്ടതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “ഈ മൂന്ന് കേന്ദ്രങ്ങളും വിശ്വാസത്തിന് വളരെ സവിശേഷമാണ്. ഞങ്ങൾ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ചോദിക്കുന്നത്, മറ്റ് സ്ഥലങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാശിയും മഥുരയും സമാധാനപരമായി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താൽ ഇസ്‌ലാമിക ആക്രമണകാരികൾ തകർത്ത മറ്റെല്ലാ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹിന്ദു സമൂഹം മറക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജും മുമ്പ് പറഞ്ഞിരുന്നു.