അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി

Published by
Janam Web Desk

അ​ഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ ആർമി. joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഇന്ത്യൻ ആർമി അ​ഗ്നിവീർ റിക്രൂട്ട്മെന്റ് 2024-ന്റെ അപേക്ഷാ ഫോമുകൾ ലഭ്യമാകും.

എഴുത്ത് പരീക്ഷ​ ഏപ്രിലിൽ നടക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികളുടെ കായിക ക്ഷമത പരിശോധന നടത്തും. 17-നും 21-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Share
Leave a Comment