ലക്നൗ : കാശിയിലെത്തി ഹിന്ദുമതം സ്വീകരിച്ച് റഷ്യൻ യുവതി .മോസ്കോ സ്വദേശിനിയായ ഇംഗബാരദോഷ് (40) ആണ് സനാതന ധർമ്മം സ്വീകരിച്ചത് . ഇംഗബാരദോഷിന്റെ പേര് ‘ഇംഗാനന്ദമൈ മാ’ എന്നാക്കി മാറ്റുകയും ചെയ്തു .
2011 മുതലാണ് സനാതന ധർമ്മം സ്വീകരിക്കാനുള്ള ഇംഗബാരദോഷിന്റെ യാത്ര ആരംഭിക്കുന്നത്. 2011ൽ മോസ്കോയിൽ നിന്ന് ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇംഗബാരദോഷ് കാശിയിലെത്തി. സനാതന ധർമ്മത്തെക്കുറിച്ച് ആദ്യമായി പഠിച്ചത് ഇവിടെ നിന്നാണ്.
മോസ്കോയിൽ തിരിച്ചെത്തിയ ശേഷവും സനാതന ധർമ്മത്തെക്കുറിച്ചും വൈദിക പാരമ്പര്യങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2024-ൽ വാരണാസിയിലെത്തി സനാതന ധർമ്മം സ്വീകരിച്ചു.
കാശിയിൽ വന്നതിന് ശേഷം അപാരമായ ഊർജ്ജം ലഭിക്കുന്നുണ്ടെന്നും, മറ്റൊന്നിനും ഇത് നൽകാനാകില്ലെന്നും ഇംഗബാരദോഷ് പറയുന്നു. കാശി അവർക്ക് ആത്മീയതയുടെ കേന്ദ്രമാണ്. കാശിയിൽ സനാതന ധർമ്മം സ്വീകരിച്ച ഇവരുടെ ഗോത്രം ഇപ്പോൾ കശ്യപ ഗോത്രമായി മാറി. കാശിയിലെ ക്ഷേത്രങ്ങളും അവിടെ നിന്ന് പുറപ്പെടുന്ന വേദ ശബ്ദങ്ങളും ഇവിടെയുള്ള ഗംഗയുടെ ഘാട്ടുകളും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇംഗബാരദോഷ് പറയുന്നത് .