ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെത്തയിത്. ബച്ചന്റെ ദർശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടണ്ട്.
T 4899 – बोल सिया पति रामचंद्र की जय 🚩 pic.twitter.com/6S8rhQD8Uk
— Amitabh Bachchan (@SrBachchan) January 22, 2024
രാമക്ഷേത്രത്തിന്റെയും രാംലല്ലയുടെ ചിത്രങ്ങളും ബച്ചൻ എക്സിൽ പങ്കുവച്ചു. ജയ് ശ്രീറാം മന്ത്രം ചിത്രങ്ങൾക്കൊപ്പം അടികുറിപ്പായി അദ്ദേഹം നൽകിയിരുന്നു.















