പത്തനംതിട്ട: ഉയർന്ന പലിശ വാഗ്ദാം ചെയ്ത് പണം തട്ടിയ ശേഷം കമ്പനി പൂട്ടി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് നടത്തിപ്പുക്കാരായ ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു വി നായർ, മകൻ ഗോവിന്ദ് ജി നായർ, മരുമകൾ ലക്ഷ്മി എന്നിവരാണ് നിക്ഷേപകരുടെ പണവുമായി മുങ്ങിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് കോടികളാണ് നിക്ഷേപകരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. എന്നാൽ വാഗ്ദാനം ചെയ്ത പലിശയോ പണമോ നിക്ഷേപകർക്ക് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയതോടെ പ്രതികൾ കുടുംബസമേതം മുങ്ങുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇവർക്ക് ബ്രാഞ്ചുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ മാത്രമായി പണം തട്ടിയതുമായി ബന്ധപ്പെട്ട് 100 കേസുകളോളം ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.















