കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് സംഘവും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള കെട്ടിടത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിലാണ് 6.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡ് നടക്കുന്നവെന്ന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതി കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവും മയക്കുമരുന്ന് ഉത്പന്നങ്ങളും മറ്റ് നിരോധിത ഉത്പന്നങ്ങളും കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശ്,ഒഡീഷ, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നത്.