പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നരേന്ദ്രമോദി സർക്കാർ പ്രഥമ പരിഗണനയാണ നൽകുന്നത്. സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സിബിഎസ്ഇ സ്‌കൂളിൽനിന്ന് 10ാം ക്ലാസ് 60% മാർക്കോടെ പാസായ, സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഇവർ കുടുംബത്തിലെ ഏക കുട്ടിയായിരിക്കണം സ്‌കൂളിലെ പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപ രൂപയിൽ കവിയരുത്. വിദേശത്ത് പഠിക്കുന്ന പെൺകുട്ടികൾക്കും അപേക്ഷിക്കാം. അവർക്ക് ബാധകമാകുന്ന പരമാവധി പ്രതിമാസ ട്യൂഷൻ 6000 രൂപയാണ്. രണ്ടു വർഷത്തേക്ക് മാസം 500 രൂപ നിരക്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. രണ്ടുവർഷത്തെ പുതുക്കൽ ആദ്യവർഷ പരീക്ഷയിൽ 50% മാർക്ക്
ലഭിക്കുന്നതിന് വിധേയമായിരിക്കും
അപേക്ഷകൾ ഓൺലൈനിൽ https://www.cbse.gov.in/cbsenew/cbse.html വഴിനൽകാം















