ബെംഗളുരു : ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി . ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. അഭിഷേകാണ് ഓപ്പറേഷന്‍ തിയേറ്റില്‍ ഫോട്ടോ ഷൂട്ട് നടത്തിയത്.
വീഡിയോയില്‍ ഡോക്ടര്‍ അഭിഷേക് രോഗിക്ക് ശസ്ത്രക്രിയ നടത്തുകയും പ്രതിശ്രുത വധു സഹായിക്കുകയും ചെയ്യുന്നു. വീഡിയോയുടെ അവസാനം ഓപ്പറേഷന് ശേഷം ‘രോഗി’ എഴുന്നേറ്റ് ഇരിക്കുന്നതും കാണിക്കുന്നു.
ചിത്രീകരണത്തിനായി ഓപ്പറേഷന്‍ തിയറ്ററില്‍ ക്യാമറകളും ലൈറ്റുകളുമായി നിരവധി ആളുകളും കയറിയിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു, അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു.















