ന്യൂഡൽഹി : കെലന്തൻ സംസ്ഥാനത്തെ ശരിയ അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നിയമങ്ങൾ റദ്ദാക്കി മലേഷ്യൻ സുപ്രീം കോടതി . ഇത് ഫെഡറൽ സർക്കാരിന്റെ അവകാശമാണെന്നും ഇത്തരം നിയമങ്ങൾ അതിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു. തീരുമാനത്തെ തുടർന്ന് മലേഷ്യയിലെ ഇസ്ലാമിക മതമൗലികവാദികൾ രോഷാകുലരാണ്.
സ്വവർഗാനുരാഗം, ലൈംഗികാതിക്രമം, ‘ക്രോസ് ഡ്രസ്സിംഗ്’ (എതിര് ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കല്) തുടങ്ങി തെറ്റായ തെളിവ് നൽകുന്നത് വരെയുള്ള കുറ്റകൃത്യങ്ങൾക്ക് ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകുന്നത് . ഈ നിയമങ്ങളാണ് കോടതി ഇപ്പോൾ റദ്ദാക്കിയത് . ഈ വിഷയങ്ങൾ മലേഷ്യൻ ഫെഡറൽ നിയമത്തിന് കീഴിൽ വരുന്നതിനാൽ അതിനു മുകളിൽ ഈ വിഷയങ്ങൾക്കായി ഇസ്ലാമിക നിയമങ്ങൾ നിർമ്മിക്കാൻ കഴിയില്ലായെന്നാണ് കോടതി വ്യക്തമാക്കിയത് .
രണ്ട് മുസ്ലീം സ്ത്രീകളാണ് 2022 ൽ കോടതിയിൽ ഇതുസംബന്ധിച്ച കേസ് ഫയൽ ചെയ്തത് . തീരുമാനത്തിൽ 16 നിയമങ്ങൾ അസാധുവായി പ്രഖ്യാപിച്ചു. ഇസ്ലാമിക മതമൗലികവാദികൾ നേരത്തെ തന്നെ ഈ കേസിനെ എതിർത്തിരുന്നതിനാൽ ഈ തീരുമാനം പ്രഖ്യാപിക്കുമ്പോൾ കോടതിക്ക് പുറത്ത് കനത്ത സുരക്ഷയായിരുന്നു. വിധി പ്രഖ്യാപിക്കുമ്പോൾ പുത്രജയയിലെ കോടതിക്ക് പുറത്ത് പ്രകടനം നടത്താൻ നിരവധി ആളുകൾ ഉണ്ടായിരുന്നു















