ഇലക്ട്രോണിക്സ് ഉത്പാദന മേഖലയിൽ ഇന്ത്യ കുതിക്കുന്നുവെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. വരും വർഷങ്ങളിൽ രാജ്യം 300 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കും. കയറ്റുമതിയിലൂടെ 100 ബില്യൺ ഡോളർ വരുമാനവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നയങ്ങളാണ് ഇതിന് പ്രാപ്തമാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർമ്മാണത്തിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഘടകഭാഗങ്ങളുടെ നിർമ്മാണം രാജ്യത്ത് തന്നെ നടക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാക്കാൻ കഴിയും. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണ് ഇതും.
ലോകത്തിലെ തന്നെ മികച്ച 5ജി സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് ഉപകരണങ്ങൾക്കും പ്രിയമേറുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2023-14 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് ആപ്പിൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തിനിടെ മൂന്ന് ദശലക്ഷം ഐഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. കനാലിസിന്റെ (Canalys) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.