ലക്നൗ : 500 വർഷത്തെ അടിമത്തത്തിന്റെ ചരിത്രം തകർത്താണ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിലെ അലണ്ടിയിൽ നടന്ന ഗീതാ ഭക്തി അമൃത് മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ അധികാരത്തെ ഛത്രപതി ശിവജി മഹാരാജ് വെല്ലുവിളിച്ചിരുന്നു . ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ഉടൻ തന്നെ ആഗ്ര സന്ദർശിച്ചതും യോഗി ആദിത്യനാഥ് പറഞ്ഞു . ‘അവിടെ ഒരു മുഗൾ മ്യൂസിയം നിർമ്മിക്കുന്നുണ്ട്, എന്നാൽ മ്യൂസിയത്തിന് ഛത്രപതി ശിവജി മഹാരാജിന്റെ പേരിടണമെന്ന് ഞാൻ പറഞ്ഞു. കാരണം നമ്മൾ അവരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുഗളരുമായല്ല.
ഛത്രപതി ശിവാജി മഹാരാജ് ഔറംഗസേബിന്റെ അധികാരത്തെ വെല്ലുവിളിച്ചു, ഇന്നുവരെ ആരും ചോദിക്കാത്ത വിധത്തിൽ. ഉത്തർപ്രദേശിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പേരിൽ പ്രതിരോധ ഇടനാഴി നിർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.