ന്യൂഡൽഹി : ഹൽദ്വാനിയിലെ ബൻഭൂൽപുര കലാപക്കേസുമായി ബന്ധപ്പെട്ട് 25 തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ് . കലാപകാരികളിൽ നിന്ന് 7 പിസ്റ്റളുകളും 54 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തതായി എസ്എസ്പി പ്രഹ്ലാദ് മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു . വീഡിയോയുടെയും സിസിടിവിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ഓരോ കലാപകാരികളെയും പിടികൂടുന്നത്.
ജുനൈദ്, മുഹമ്മദ് നിസാം,മെഹബൂബ്,ഷഹ്‌സാദ്,അബ്ദുൾ മജീദ്.,ഷാജിദ് ,മൊഹമ്മദ് നയീം എന്നിവരിൽ നിന്നാണ് സ്റ്റേഷനിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങൾ കണ്ടെടുത്തു.















