വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാന ഇറങ്ങി. മേപ്പാടി മുണ്ടക്കൈ പരിസരത്തെ തേയിലത്തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്. സംഭവത്തെ തുടർന്ന്, വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.
അതേസമയം, മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം ഇന്നും പാഴായി. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങി കഴിഞ്ഞിരുന്നു. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു.















