ജലവാർ ; മൈലാഞ്ചി ചെടികൾക്കിടയിൽ കഞ്ചാവ് ചെടികളും നട്ടു വളർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ .രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. മൈലാഞ്ചി ചെടികൾക്കിടയിൽ നട്ടുപിടിപ്പിച്ച 15 കഞ്ചാവ് ചെടികളിൽ നിന്ന് 11 കിലോയിലധികം മയക്കുമരുന്ന് കണ്ടെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അഡീഷണൽ ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം, മയക്കുമരുന്നിനെതിരെ പ്രത്യേക ക്യാമ്പയിൻ രാജസ്ഥാനിൽ നടത്തുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട് കാദർനഗറിലെ പപ്പുലാൽ ധക്കാടിന്റെ വയലിൽ അനധികൃതമായി കഞ്ചാവ് തൈകൾ നട്ടുപിടിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ജനങ്ങളുടെയും പോലീസിന്റെയും കണ്ണിൽ പൊടിയിടാൻ മൈലാഞ്ചി ചെടുകൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ .















