ഹൽദ്വാനി ; മദ്രസ പൊളിച്ചതിനെതിരെ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി സർക്കാർ .
അക്രമത്തിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്ന അബ്ദുൾ മാലിക്കിന് 2.44 കോടി രൂപയുടെ നോട്ടീസ് ഹൽദ്വാനി മുനിസിപ്പൽ കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ അയച്ചു. നഷ്ടം നികത്താൻ അബ്ദുൾ മാലിക്കിന് ഫെബ്രുവരി 15 വരെ സമയം അനുവദിച്ചത്. എന്നാൽ പണം നൽകാൻ കഴിയാത്ത സ്ഥിതിയാണ് ബോദ്ധ്യപ്പെട്ടതോടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം നടക്കുന്നുണ്ട് .
ഈ നഷ്ടത്തിൽ സർക്കാർ വാഹനങ്ങളും അക്രമത്തിൽ തകർന്ന മറ്റ് വസ്തുക്കളും ഉൾപ്പെടുന്നു, അവയുടെ വിശദാംശങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മദ്രസ പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ് പറഞ്ഞു. ആക്രമണം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രതികൾ മേൽക്കൂരയിൽ കല്ലുകൾ ശേഖരിച്ചിരുന്നുവെന്നും സിങ് പറഞ്ഞു. ആക്രമികൾ പൊലീസിനു നേരെ പെട്രോൾ ബോംബ് പ്രയോഗിച്ചു. ബൻഭൂൽപുര പൊലീസ് സ്റ്റേഷനു നേരെ വെടിയുതിർക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ഭരണകൂട സംവിധാനങ്ങളെയും സംസ്ഥാന ചിഹ്നങ്ങളെയും ആക്രമിക്കുകയാണ് ആൾക്കൂട്ടം ചെയ്തതെന്നും വന്ദന സിങ് പറഞ്ഞു.















