ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ടെസ്റ്റ് താരവുമായിരുന്ന ദത്താജി ഗെയ്ക്വാദ് അന്തരിച്ചു. 95 വയസായിരുന്നു. ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരമായിരുന്നു ദത്താജി. സ്പോർട്സ് എഡിറ്ററായ അഭിഷേക് ത്രിപാഠിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വഡോദരയിലായിരുന്നു ദത്താജി റാവുവിന്റെ അന്ത്യം.
ദത്താദി കൃഷ്ണറാവുവിനെ ഡി.കെ എന്നാണ് അറിയപ്പെട്ടിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയെ നയിച്ചിരുന്ന താരം 1957-58 സീസണിൽ അവരെ രഞ്ജി ചാമ്പ്യന്മാരുമാക്കി. 1952ൽ ഇന്ത്യക്കായി അരങ്ങേറിയ ഡികെ 9 വർഷ അന്താരാഷ്‌ട്ര കരിയറിൽ 11 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. വലം കൈയൻ ബാറ്റർ 18.42 ആവേറജിൽ 350 റൺസ് നേടിയിട്ടുണ്ട്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 36.40 ശരാശരിയിൽ 5788 റൺസ് നേടിയിട്ടുള്ള താരം 17 സെഞ്ച്വറികളും 23 അർദ്ധശതകങ്ങളും കുറിച്ചിട്ടുണ്ട്. ലെഗ്ബ്രേക്ക് ബൗളറായിരുന്ന ഡികെ 25 വിക്കറ്റുകളും വീഴത്തിയിട്ടുണ്ട്.
2023 ഓക്ടോബർ 27നാണ് ഡികെ 95-ാം ജന്മദിനം ആഘോഷിച്ചത്. വിരമിക്കലിന് ശേഷം ബറോഡ ക്രിക്കറ്റ് അസോസിയേഷനൊപ്പമായിരുന്നു ഡികെയുടെ പ്രവർത്തനം. ഡികെയുടെ മകൻ അൻഷുമാനും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 75കാരൻ എല്ലാ ഫോർമാറ്റിലൂം കൂടി 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016ൽ ദീപ് ശോധാൻ 86 വയസിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ ക്രിക്കറ്റർ. നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ ക്രിക്കറ്റർ സി.ഡി ഗോപിനാഥനാണ്. ഡി.കെയുടെ മരണ ശേഷമാണിത്.
Sad day for Indian Cricket
Former oldest Indian test cricketer and captain DK (Dattaji) Gaekwad (95) passed away this morning… 🙏@BCCI #DKGaekwad | #CricketTwitter pic.twitter.com/PSVxa4jNhr
— Adhirajsinh Jadeja AJ 🇮🇳 (@AdhirajHJadeja) February 13, 2024
“>
A very Happy Birthday to India’s oldest living Test cricketer and former captain DK Gaekwad who turns 95 today https://t.co/0D7vHHe85x #dkgaekwad #captain #Indiancricket #baroda #gaekwad @BCCI @cricbaroda pic.twitter.com/9MrBLBUVoE
— Aditya Bhushan (@AdityaBhushan3) October 27, 2023
“>