എൻജിനീയറിംഗ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പുറത്ത്. ഔദ്യോഗിക വെബ്‌സെറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് ഫലം പരിശോധിക്കാം. 23 പേരാണ് നൂറ് ശതമാനം വിജയം നേടിയത്. തെലങ്കാനയിൽ 7 പേർക്കും, മഹരാഷ്‌ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും നൂറ് ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ട്. 43 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം 100 ശതമാനം വിജയം ലഭിച്ചത്. എൻടിഎയാണ് ഫലം പുറത്ത് വിട്ടത്. 12,25,529 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. https://jeemain.nta.ac.in/ എന്ന സൈറ്റിലൂടെ വിശദവിവരങ്ങൾ പരിശോധിക്കാം.















