ഇടുക്കി: തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ചിട്ടിപ്പണം ആവശ്യപ്പെട്ടെത്തിയ ഇയാൾ ബാങ്കിനുള്ളിൽ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ മുട്ടം സ്വദേശി പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടി കൂടിയിരുന്നു. തുടർന്ന് ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബാങ്കിൽ എത്തി. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയുടെ അനുമതി വേണമെന്ന മാനേജരുടെ മറുപടിയിൽ പ്രകോപിതനായ ഇയാൾ ഇന്ന് ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
രാവിലെ ബാങ്കിലെത്തിയ പ്രസാദ് കൈവശമുണ്ടായിരുന്ന പെട്രോൾ ശരീരമാസകലം ഒഴിച്ചു. ഇയാളുടെ കയ്യിൽ ഈ സമയം പടക്കവും ഉണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.















