ഹരിത വിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് തമിഴ്നടൻ വിശാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിശാൽ നന്ദി അറിയിച്ച് രംഗത്തെത്തിയത്.
‘പ്രമുഖ കാർഷിക ശാസ്ത്രജ്ഞനയ ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്‌ന നൽകിയതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയ്‌ക്കും കർഷകരുടെ ക്ഷേമത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനയ്‌ക്കുള്ള പുരസ്കാരമാണിത്. നമ്മുടെ രാജ്യത്തെ കാർഷിക മേഖലയെ സ്വയം പര്യാപ്തമാക്കിയ വ്യക്തിയാണ് എംഎസ് സ്വാമിനാഥൻ.
ഈ അംഗീകാരത്തിലൂടെ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ എല്ലാകാലവും ഓർമ്മിക്കും. എല്ലാ കർഷകർക്കും പ്രചോദനകരമായ നിമിഷമാണിത്. ഒരിക്കൽ കൂടി നന്ദി മോദിജി, ദൈവം അനുഗ്രഹിക്കട്ടെ” വിശാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
മരണാനാന്തര ബഹുമതിയായാണ് സ്വാമിനാഥന് ഭാരതരത്ന പ്രഖ്യാപിച്ചത്. എംജിആറിന് ശേഷം ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് എം.എസ് സ്വാമിനാഥൻ. ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക, രാഷ്‌ട്രീയ, സിനിമാ മേഖലകളിൽ നിന്നും നിരവധി പേരാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്.















