പാലക്കാട്: കല്ലടിക്കോട് മിനി ബസ് പിന്നോട്ട് എടുക്കവെ പിൻചക്രം കയറിയിറങ്ങി വാഹനത്തിനടിയിൽ കിടന്ന വയോധികന് ദാരുണാന്ത്യം. കല്ലടിക്കോട് തുപ്പനാട് സ്വദേശി അബ്ദുൾ റഹ്മാനാണ് മരിച്ചത്.
ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. കല്ലടിക്കോട് സത്രംകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേള സംഘത്തെ എത്തിച്ചതിന് ശേഷം പുളിചൊട് ജംഗ്ഷനിൽ നിർത്തിയിട്ട വാഹനത്തിന് അടിയിൽ ഇയാൾ കിടന്നുറങ്ങുകയായിരുന്നു.
ഉത്സവം കഴിഞ്ഞ് വാഹനം എടുത്ത് കൊണ്ട് പോകവെയാണ് റഹ്മാൻ മരിച്ചു കിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.