ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിനൊടുവിൽ സർഫറാസ് ഖാന് ഇന്ന് സ്വപ്ന സാഫല്യം. രാജ്കോട്ട് ടെസ്റ്റിൽ 26കാരന് ഇന്ന് അരങ്ങേറ്റം. മുൻ ക്യാപ്റ്റൻ കുംബ്ലെയും കൈയിൽ നിന്ന് സർഫറാസ് ഖാൻ ടെസ്റ്റ് ക്യാപ് വാങ്ങുമ്പോൾ പിതാവ് നൗഷാദ് ഖാനും മാതാവ് തബസ്സും ഖാനും പൊട്ടിക്കരയുന്നുണ്ടായിരുന്നു. സർഫറാസിനൊപ്പം ദ്രുവ് ജുറൈലും രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറും.
ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയതാണ് അദ്ദേഹം. കെ.എസ് ഭരത്തിന്റെ മങ്ങിയ ഫോമും ആഭ്യന്തര ക്രിക്കറ്റിലെ ജുറൈലിന്റെ പ്രകടനവും വിലയിരുത്തിയാണ് താരത്തിന് അവസരം നൽകിയത്. സർഫറാസ് ഖാൻ തുടർച്ചയായ വർഷങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനമാണ് നടത്തുന്നത്. താരത്തിന് അവസരം നൽകാത്തതിൽ വലിയ വിമർശം ഉയർന്നിരുന്നു.
വിരാട് കോലി മാറി നിൽക്കുകയും രാഹുലിനും ശ്രേയസ് അയ്യർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് ഇരുവർക്കും അനുഗ്രഹമായത്. സർഫറാസ് ഖാനെ പരിശീലിപ്പിക്കുന്നതും പിതാവ് നൗഷാദ് ഖാൻ തന്നെയാണ്. അദ്ദേഹം വികാരാധീനനായി കണ്ണീരടക്കാൻ പാടുപെടുന്നതിന്റെ വീഡിയോ പെട്ടെന്ന് വൈറലായി. മകനെ വാരിപ്പുണർന്ന് ടെസ്റ്റ് ക്യാപ്പിൽ ചുംബിക്കുന്നതും കാണാമായിരുന്നു.
Sarfaraz getting the opportunity and his father’s emotions….what a cinema!! 🙌#INDvsENGTest pic.twitter.com/6IFRxncfJ3
— Sanchal Shanu (@imsanchalshanu) February 15, 2024
“>
I hope Sarfaraz Khan scores a century.pic.twitter.com/FXARZUINc2
— . (@Pushpa__07) February 15, 2024
“>
Video of the day. ❤️
Emotions from Sarfaraz Khan, his father & wife during cap presentation – he has made everyone proud. pic.twitter.com/JeXsmeKoof
— Johns. (@CricCrazyJohns) February 15, 2024
“>