സർഫറാസ് ഖാന്റെ റണ്ണൗട്ടില്‍ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. അരങ്ങേറ്റിൽ അതിവേഗ അർദ്ധശതകവുമായി മികച്ച ഫോമിലായിരുന്നു സർഫറാസ് ഖാൻ. ജഡേജയുടെ കോളിൽ അനാവശ്യ റണ്ണിനായി ഓടിയാണ് നോൺസ്ട്രൈക്കർ എൻഡിൽ താരം പുറത്തായത്. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. ഡ്രെസിംഗ് റൂമിൽ തൊപ്പി വലിച്ചെറിഞ്ഞാണ് രോഹിത് രോഷം പ്രകടിപ്പിച്ചത്.
രവീന്ദ്ര ജഡേജ 99 നിൽക്കുമ്പോഴാണ് സിംഗിളിന് ശ്രമിച്ചത്. മാർക്ക് വുഡാണ് നേരിട്ടുള്ള ഏറിലൂടെ സർഫറാസിനെ പുറത്താക്കിയത്. 48 പന്തിൽ അന്താരാഷ്ട്ര കരിയറിലെ അർദ്ധ ശതകം പൂർത്തിയാക്കിയ താരം 66 പന്തിൽ 9 ഫോറും ഒരു സിക്സും പറത്തി 62 റൺസ് എടുത്തു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകൽ. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകരും കലിപ്പിലായി.
ജഡേജയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. 110 റൺസുമായി ജഡേജയും ഒരു റൺസുമായി കുൽദീപുമാണ് ക്രീസിൽ 131 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയെ മാർക്ക് വുഡ് സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. അഞ്ചിന് 326 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. മാർക് വുഡിന് മൂന്നും ടോം ഹാർട്ടിലിക് ഒരു വിക്കറ്റും ലഭിച്ചു.
Rohit Sharma was very angry with that Run out
What an Incredible inning by #SarfarazKhan in his debut Match .#ENGvsIND #INDvsENGTest pic.twitter.com/xcCJCABLUt
— Simran 🇮🇳 (@Simra230) February 15, 2024
“>