കാശിപൂർ : പഠിക്കാൻ പോയ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി റിസ്വാൻ ഫർദീന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി .മൂന്ന് ദിവസം മുമ്പാണ് കോച്ചിംഗിന് പോയ ഹിന്ദു വിദ്യാർത്ഥിയെ റിസ്വാൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരിക്കേറ്റ വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ അര ഡസനിലധികം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വെറും എട്ട് മണിക്കൂറിനുള്ളിൽ പ്രതി റിസ്വാനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ മുഖ്യപ്രതിയുടെ സഹോദരനും പോലീസ് വലയിലായി. വ്യാഴാഴ്ച ഉച്ചയോടെ മുഖ്യപ്രതി റിസ്വാന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു .
തഹസിൽദാർ പങ്കജ് ചന്ദോല, മുനിസിപ്പൽ കോർപ്പറേഷൻ അസിസ്റ്റൻ്റ് മുനിസിപ്പൽ കമ്മീഷണർ യഷ്വീർ രതി, കോട്വാലി സീനിയർ സബ് ഇൻസ്പെക്ടർ പ്രദീപ് മിശ്ര എന്നിവരും സ്ഥലത്തെത്തിയിരുന്നു.















