പട്ന: പ്രധാനമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വീണ്ടും കോൺഗ്രസ്. കള്ളപ്പണത്തിന്റെ തോതറിയാനായി പ്രധാനമന്ത്രി നടത്തിയ പ്രയോഗത്തെയാണ് കോൺഗ്രസ് വളച്ചൊടിച്ചത്. ബിഹാറിലെ ഔറംഗബാദിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വീണ്ടും ഈ വാദം ഉന്നയിച്ചത്.
“മോദി വാഗ്‌ദാനം ചെയ്‌ത ആ 15 ലക്ഷം എവിടെ?, ഒന്നുകിൽ പ്രധാനമന്ത്രി നുണയനാണ് അല്ലെങ്കിൽ നിങ്ങൾ നുണയരാണ്. എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിങ്ങൾക്ക് ലഭിച്ചതായി നിങ്ങൾ പറയുന്നില്ല.” – മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
വിദേശത്തടക്കമുള്ള കള്ളപ്പണം തിരികെയെത്തിച്ചാൽ, ഒരോ വ്യക്തിക്കും 15 ലക്ഷം നൽകാൻ തുല്യമായ പണമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പ്രശംഗിച്ചത്. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം അതിനെ ദുർവ്യാഘ്യാനം ചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമത്തിലടക്കം ഈ വ്യജപ്രചരണം പൊളിച്ചിരുന്നു.















