കൊൽക്കത്ത: ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ സന്ദേശ്ഖാലി സന്ദർശിക്കും. ഫെബ്രുവരി 19ന് 2 ദിവസത്തെ സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തുന്ന കമ്മീഷൻ ബംഗാൾ ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തും.
പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ പ്രവർത്തകർ മര്‍ദ്ദിച്ചത് മുതല്‍ സന്ദേശ്ഖലി സംഘര്‍ഷഭരിതമാണ്. തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് ഒളിവിലാണ്. ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും ലൈംഗികാതിക്രമം നടത്തുന്നുവെന്നും കാട്ടി പ്രദേശത്തെ സ്ത്രീകൾ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
വിഷയത്തിൽ ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. ബിജെപി എംപി സുകാന്ത മജുംദാർ നൽകിയ പരാതിയിലാണ് ലോക്സഭാ പ്രിവിലേജ് കമ്മിറ്റിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം സന്ദേശ്ഖാലിയിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായ മോശം പെരുമാറ്റവും ക്രൂരതയും ഉയർത്തിക്കാട്ടിയാണ് മജുംദാർ പരാതി നൽകിയത്.















