ന്യൂബോംബ: കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ ഒമ്പതാം വാർഷികം ഫെബ്രുവരി 24ന്. എൻ.ബി.കെ.എസ് ഹാളിൽ വൈകിട്ട് 6 മുതൽ നടക്കും. കുമാരനാശാന്റെ ചരമശതാബ്ദി വേളയിൽ അക്ഷരസന്ധ്യയുടെ വാർഷികത്തിൽ കുമാരനാശാന്റെ കൃതികളുടെ അനുസ്മരണവും ആസ്വാദനവും ആലാപനവും നടത്തും.
പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനും ഗവേഷകനും അദ്ധ്യാപകനുമായ ഡോ. എൻ പി വിജയകൃഷ്‌ണൻ പ്രഭാഷണം നടത്തും. തുടർന്ന് ചർച്ചയിൽ മുംബൈയിലെ സാഹിത്യകാരന്മാർ പങ്കെടുക്കും. തിരഞ്ഞെടുത്ത ആശാൻ കവിതകളുടെ ആലാപനവും ദൃശ്യാവിഷ്കാരവും അരങ്ങേറും.















