അഗർത്തല: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ത്രിപുരയിലെ നോർത്ത് ചുറൈബാരിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 1.736 കോടി വിലമതിക്കുന്ന 434 കിലോ കഞ്ചാവാണ് അസം റൈഫിൾസ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം റൈഫിൾസ് പ്രദേശത്ത് പരിശോധന നടത്തിയത്. പോലീസും അസം റൈഫിൾസിനോടൊപ്പം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് ലഹരിവസ്തു കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു. പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ ലഹരി വസ്തുക്കൾ കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറിയിട്ടുണ്ട്.















