രാജ്യത്തിനായി ക്രിക്കറ്റിൽ അരങ്ങേറിയ സർഫറാസ് ഖാന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രുപ്പിന്റെ ചെയർമാനും വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. പിതാവ് നൗഷാദ് ഖാന്റെ പരിശ്രമങ്ങളെ അകമഴിഞ്ഞ് പുകഴ്‌ത്തിയ മഹീന്ദ്ര ഇരുവരും പലർക്കും പ്രചോദനമാകുന്ന മാതാപിതാക്കളാണെന്ന് വ്യക്തമാക്കി. എകിസിൽ പങ്കുവച്ച കുറുപ്പിൽ കുടുംബത്തിന് ഥാർ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റൽ തുടർച്ചയായ വർഷങ്ങളിൽ റൺസ് വാരിക്കൂട്ടിയ സർഫറാസ് ഖാന് ആദ്യ ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. ഇന്ത്യൻ ക്യാപ്റ്റനും സ്പിന്നറുമായ അനിൽ കുംബ്ലെയായിരുന്നു. അദ്ദേഹം ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോൾ, പിതാവ് നൗഷാദ് ഖാനും ഭാര്യ റൊമാന സഹൂറും കണ്ണീരണിഞ്ഞു.
സർഫറാസിനെ മികച്ച ക്രിക്കറ്ററാക്കുന്നതിൽ പരിശീലകൻ കൂടിയായ നൗഷാദ് ഖാൻ വഹിച്ച പങ്കു ചെറുതല്ല. എക്സിൽ സർഫറാസ് ക്യാപ് സ്വീകരിക്കുന്നതിന്റെ വീഡിയോ അടക്കമാണ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മകന്റെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അദ്ദേഹത്തിന് ഥാർ സമ്മാനിക്കാൻ ആഗ്രഹിക്കുന്നതായും പറയുകയായിരുന്നു.
“കഠിനാധ്വാനം, നെഞ്ചുറപ്പ്, ക്ഷമ. ഒരു പിതാവിന് മകനെ പ്രചോദിപ്പിക്കുന്നതിനേക്കാൾ മികച്ച ഗുണങ്ങൾ എന്താണുള്ളത്? മാതൃകയായ രക്ഷിതാവ് എന്ന നിലയിൽ നൗഷാദ് ഖാൻ, താൻ നൽകന്ന ഥാർ സമ്മാനം സ്വീകരിക്കുകയാണെങ്കിൽ അത് എനിക്ക് ബഹുമതിയായിരിക്കും-. മഹീന്ദ്ര എക്‌സിൽ കുറിച്ചു.
“Himmat nahin chodna, bas!”
Hard work. Courage. Patience.
What better qualities than those for a father to inspire in a child?
For being an inspirational parent, it would be my privilege & honour if Naushad Khan would accept the gift of a Thar. pic.twitter.com/fnWkoJD6Dp
— anand mahindra (@anandmahindra) February 16, 2024
“>