ഇതിഹാസ താരങ്ങളായ ഷെയ്ൻ വോളിനെയും കുംബ്ലെയും മറികടന്ന് അപൂർവ്വ റെക്കോർഡിന് ഉടമയായി രവിചന്ദൻ അശ്വിൻ. ടെസ്റ്റിൽ അതിവേഗം 500 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാം ബൗളറെന്ന നേട്ടമാണ് ഇതിഹാസങ്ങളെ മറികടന്ന് അശ്വിൻ കൈയെത്തിപ്പിടിച്ചത്. രാജ്കോട്ടിലെ മത്സരത്തിന് മുൻപ് 499 വിക്കറ്റായിരുന്നു താരത്തിന്റെ സമ്പാദ്യം. 98-ാം മത്സരത്തിൽ സാക് ക്രൗളിയെ രജത് പട്ടിദാറിന്റെ കൈകളിലെത്തിച്ചാണ്
37കാരനായ അശ്വിൻ അത്യുല്യ നേട്ടം സ്വന്തം പേരിലാക്കിയത്.
മുത്തയ്യ മുരളീധരൻ ആണ് ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബൗളർ. 87 മത്സരത്തിൽ നിന്നാണ് ഇതിഹാസ സ്പിന്നർ 500 വിക്കറ്റ് തികച്ചത്. അനിൽ കുംബ്ലെ(105), ഷെയ്ൻ വോൺ(108), ഗ്ലെൻ മഗ്രാത്ത്(110) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്. ലിസ്റ്റിലുള്ള മൂന്നാമത്തെ ഓഫ് സ്പിന്നറും അശ്വിനാണ്. ഇതിൽ ആദ്യ പേരുകാരുകാർ മുരളീധരൻ (800), നാഥൻ ലിയോൺ (517) എന്നിവരാണ്.
2011ലായിരുന്നു അശ്വിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. ടോപ്പ് ഓർഡർ ബാറ്ററായി കരിയർ തുടങ്ങിയ ആളാണ് അശ്വിൻ.സ്പിന്നറാകും മുൻപ് മീഡിയം പേസറായിരന്നു താരം. ചെറുപ്രായത്തിൽ നടുവിനുണ്ടായ പരിക്കിനെ തുടർന്നാണ് അശ്വിൻ സ്പിന്നിലേക്ക് തിരിഞ്ഞത്.
500 WICKETS FOR ASHWIN 🐐
– One of the iconic moment in Test history. pic.twitter.com/8EvoZdJTlw
— Johns. (@CricCrazyJohns) February 16, 2024
“>
makes history as to















