ചെന്നൈ : മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവുമായി എം കെ സ്റ്റാലിൻ സർക്കാർ . ഇസ്ലാം മതത്തിലേയ്ക്ക് മാറുന്നവർക്ക് സംവരണവും , ആനുകൂല്യങ്ങളും നൽകുന്ന കാര്യം തന്റെ സർക്കാർ ആലോചിക്കുകയാണെന്നാണ് സ്റ്റാലിൻ പറയുന്നത്.
പിന്നാക്ക വിഭാഗങ്ങൾക്കും ഇസ്ലാം മതം സ്വീകരിച്ച ഡിനോട്ടിഫൈഡ് സമുദായത്തിൽപ്പെട്ടവർക്കുമാണ് സംവരണം നൽകുന്നതെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്നെ വ്യക്തമാക്കി . ഭരണകക്ഷിയിൽ നിന്നുള്ള എം.എച്ച്. ജവാഹിറുള്ള ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇസ്ലാം മതം സ്വീകരിക്കുന്നവർക്കും സംവരണം വ്യാപിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്ന് സ്റ്റാലിൻ വ്യക്തമാക്കിയത് .
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്ന് ജവാഹിറുള്ളയ്‌ക്ക് സ്റ്റാലിൻ ഉറപ്പ് നൽകി . അടുത്തിടെയാണ് എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ അപമാനിച്ച് സംസാരിച്ചത് . അതിനു പിന്നാലെയാണ് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കം .
2023ൽ ക്രിസ്ത്യൻ പ്രീണനത്തിന്റെ അതിരുകൾ കടന്ന് എംകെ സ്റ്റാലിൻ സർക്കാർ തമിഴ്‌നാട് നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ഹിന്ദുവിൽ നിന്ന് ക്രിസ്ത്യാനിയായി മതം മാറിയ പട്ടികവർഗ്ഗക്കാർക്ക് സംവരണവും മറ്റ് നിരവധി നിയമങ്ങളും ആവശ്യപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.