ഛണ്ഡിഗഢ്: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരനെ സുരക്ഷാ സേന പിടികൂടി. പഞ്ചാബ് ഗുരുദാസ്പൂർ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാകിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടിയത്. അബദ്ധത്തിൽ ഇന്ത്യയിൽ എത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
ബിഎസ്എഫ് ഇയാളെ വിശദമായി പരിശോധിച്ച ശേഷം പഞ്ചാബ് പോലീസിന് കൈമാറി. സംശാസ്പദമായി തോന്നുന്ന തരത്തിൽ യാതൊന്നും പാക് പൗരനിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രധാനപ്പെട്ട വിഷയമാണിതെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.