യൂട്യൂബ് ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് വിദഗ്ധൻ. പ്രശസ്ത അനലിസ്റ്റായ മൊഹ്സിൻ അലിയാണ് യുട്യൂബിലെ തത്സമയം ചർച്ചയ്‌ക്കിടയിൽ ഭാര്യയ്‌ക്ക് നേരെ കൈയേറ്റം നടത്തിയത്. റിസ്വാൻ ഹൈദർ അവതാരകനായ പരിപാടിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയോടെയാണ് വീഡിയോ ആരംഭിച്ചത്. നിമിഷ നേരത്തിനുള്ളിൽ ഭാര്യയുടെ ശബ്ദം ലൈവിനിടയിൽ കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട മൊഹ്സിൻ അലി തിരിഞ്ഞ് ഇടത് കൈകൊണ്ട് ഭാര്യയെ തല്ലുന്നത് ദൃശ്യങ്ങിൽ വ്യക്തമാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട് അവതാരകൻ ഗാർഹിക പീഡനം സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, താൻ വിവാഹിതനായിട്ട് 31 വർഷം പിന്നിടുന്നുവെന്നും ഭാര്യയെയും കുടുംബത്തിലെ മറ്റ് സ്ത്രീകളെയും താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ് തടിതപ്പാനാണ് മൊഹ്സിൻ അലി ശ്രമിച്ചത്.
Short Kalesh b/w Pakistani Cricket expert Mohsin Ali and His wife on You Tube live
pic.twitter.com/YGFuZeTmKO— Ghar Ke Kalesh (@gharkekalesh) February 16, 2024
വീഡിയോ വ്യാപകമായി പ്രചരിച്ചതൊടെ രൂക്ഷ വിമർശനമാണ് പാക് വിദഗ്ധനെതിരെ ഉയർന്നത്. ഈ പാക്കികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്, ഭാര്യയെ അടിക്കുകയും എന്നിട്ട് ബഹുമാനിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു, നാണമില്ലേ ഇയാൾക്ക്, ഇത് അമ്മാവന് സാധാരണമാണ്….. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















