മുംബൈ: 60-ന്റെ നിറവിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി. രണ്ടു ദിവസം നീളുന്ന ആഘോഷങ്ങൾക്ക് ചെമ്പൂരിൽ ആരംഭം. 41 യൂണിറ്റുകളിൽ നിന്നുള്ള ആയിരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ഗുരുപൂജയ്‌ക്കും സമൂഹ പ്രാർത്ഥനയ്‌ക്കും ശേഷം 10:30-ടെ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഒരു മണിക്ക് ആയിരങ്ങൾ പങ്കെടുത്ത സമൂഹ സദ്യ നടന്നു.
സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം ആരംഭിച്ചു. മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ മുഖ്യാതിഥിയായി. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ശുഭാംഗാനന്ദയും വി.പി. നന്ദകുമാറും ചേർന്ന് സ്മരണികയുടെ പ്രകാശനം ചെയ്തു. സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഓ.കെ. പ്രസാദ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി വി.എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ കെ. ആനന്ദൻ, വി.വി. മുരളീധരൻ, മായാ സഹജൻ, കെ. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ.എസ്. രാജൻ, പി.പി. കമലാനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.















