ചെന്നൈ: എൻസിസി ആർമി വിംഗ് ചോദ്യ പേപ്പർ ചോർന്നു. തമിഴ്നാട്ടിലാണ് എൻസിസിയുടെ സി ലെവൽ ആർമി വിംഗ് ചോദ്യ പേപ്പർ ചോർന്നത്. രാജ്യത്തുടന്നീളം ഇന്നലെയും ഇന്നുമായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇന്നത്തെ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതോടെ പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രാക്ടിക്കൽ പരീക്ഷകൾ നടന്നിരുന്നു. നിരവധി വിദ്യാർത്ഥികളാണ് രാജ്യത്തുടനീളമുള്ള വിവിധ സെന്ററുകളിൽ പരീക്ഷ എഴുതാനെത്തിയത്. ഇന്ത്യ മുഴുവൻ ഒരു ചോദ്യപേപ്പറാണ് പരീക്ഷക്കുള്ളത്. അന്വേഷണം നടത്തിയ ശേഷം മറ്റൊരു തീയതി നിശ്ചയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇനി പരീക്ഷ എഴുതണമെങ്കിൽ പ്രാക്ടിക്കൽ ഉൾപ്പെടെ അറ്റന്റ് ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
തിരുവനന്തപുരത്ത് പാങ്ങോട് മിലിറ്ററി ക്യാമ്പിലാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.















