ന്യൂഡൽഹി: കേന്ദ്രത്തിന്റെ വിദേശനയത്തെ വിമർശിച്ചവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-ൽ താൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പലരും പരിഹസിച്ചു. ഒരു സംസ്ഥാനത്തിന് പുറത്ത് മോദിക്ക് എന്ത് അനുഭവമാണുള്ളതെന്ന് ചോദിച്ചു. എന്നാൽ അടുത്തിടെ യുഎഇയും ഖത്തറും സന്ദർശിച്ചപ്പോൾ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം ദൃഢമാണെന്ന് എല്ലാവർക്കും മനസിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തിനുള്ള ബന്ധം മികച്ചതാണ്. അഞ്ച് അറബ് രാജ്യങ്ങളാണ് തനിക്ക് അവരുടെ പരമോന്നത ബഹുമതി നൽകിയത്.ഇതൊന്നും മോദിക്ക് ലഭിച്ചതല്ല. മറിച്ച് രാജ്യത്തെ 140 പൗരന്മാർക്കും ലഭിച്ച ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കൺവൻഷനിലാണ് പ്രധാനമന്ത്രി സർക്കാരിന്റെ വിദേശനയത്തെക്കുറിച്ച് പറഞ്ഞത്.















