ന്യൂഡൽഹി: ബോളിവുഡ‍് താരം ആമിർ ഖാൻ മകളോട് സംസാരിക്കാറുണ്ടായിരുന്നതായി മരിച്ച നടി സുഹാനി ഭട്നാഗറുടെ മാതാവ് മാതാവ് പൂജ ഭട്‌നാഗര്‍ പറഞ്ഞു. ദംഗൽ എന്ന ഹിറ്റ് ചിത്രത്തിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായ താരമാണ് സുഹാനി. 2016-ലാണ് ചിത്രം റിലീസ് ചെയ്തത്. അപൂര്‍വ കോശജ്വലന രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് ബാധിച്ച് ചികിത്സയിലിക്കെ ഇന്നലെയാണ് അവർ മരണത്തിന് കീഴടങ്ങിയത്.
ഇ24 ന് നൽകി അഭിമുഖത്തിലാണ് അവർ ആമീർ ഖാനെക്കുറിച്ച് വാചാലയായത്. അവർ മിക്കപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ നല്ലൊരു മനുഷ്യനെന്നാണ് അവൾ വിളിച്ചിരുന്നത്. ഞങ്ങൾക്ക് അദ്ദേഹത്തിന് അവളുടെ മരണ വാർത്തകൾ പങ്കുവച്ചിരുന്നില്ല. കാരണം അദ്ദേഹത്തിനത് വലിയ വിഷമമാകും എന്നറിയാവുന്നതുകൊണ്ട്.
എന്നാൽ ഞങ്ങൾ സന്ദേശമയച്ചിരുന്നെങ്കിൽ അദ്ദേഹം അടുത്ത നിമിഷം അവൾക്കായി ഇവിടെയുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഞങ്ങളെ വ്യക്തിപരമായി വിളിച്ചാണ് മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്– പൂജ പറഞ്ഞു. .ഫെബ്രുവരി ഏഴിന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച സുഹാനി 16നാണ് മരിച്ചത്. സുഹാനിയുടെ സംസ്‌കാര ചടങ്ങുകള്‍ അജ്റോണ്ട ശ്മശാനത്തില്‍ നടന്നു.