മുംബൈ : കേട്ട് വളർന്ന ഛത്രപതി ശിവാജി മഹാരാജിന്റെ കോട്ടയിലേയ്‌ക്ക് കുഞ്ഞിക്കാലടികൾ വച്ച് ശിവാർത്ഥ് ദേവരെ നടന്നു നീങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസുകാർക്ക് പോലും അത്ഭുതമായിരുന്നു. 6 മണിക്കൂറും 27 മിനിറ്റും നടന്നാണ് ശിവ്നേരി കോട്ടയിലെ ശിവജി മഹാരാജിന്റെ ജന്മസ്ഥലത്ത് ഈ രണ്ട് വയസുകാരൻ എത്തിയത്
നാസിക്കിലെ ഉമ്രാനെ ഗ്രാമത്തിൽ നിന്നുള്ള ശിവാർത്ഥ് ദേവരെയെ കുട്ടിക്കാലം മുതലേ ശിവാജിയുടെ വീരകഥകൾ പറഞ്ഞ് നൽകിയാണ് പിതാവ് സച്ചിൻ ദിയോറും അമ്മ സ്നേഹൽ ദിയോറും വളർത്തിയത് .
ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ശിവാർത്ഥിനെ ശിവനേരി കോട്ടയിലേക്ക് കൊണ്ടുപോകാൻ പിതാവ് സച്ചിൻ ദിയോറും അമ്മ സ്നേഹൽ ദിയോറും ഉദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് കുടുംബം ഇവിടെയെത്തിയത്.
കുട്ടിക്കാലം മുതൽ ശിവാർത്ഥിന് ശിവാജിയുടെ കഥകൾ ഏറെ ഇഷ്ടമായിരുന്നുവെന്ന് സച്ചിൻ ദിയോർ പറയുന്നു . ആവശ്യമായ എല്ലാ രേഖകളും അനുമതികളും വാങ്ങിയാണ് സച്ചിൻ മകനുമായി കോട്ടയിലെത്തിയത് . ചില ഡോക്ടർമാരെ കൂടെ കൂട്ടി. കുറച്ച് ദിവസം മുമ്പ് ഇതിനായി ശിവാർത്ഥിനെ അൽപ്പ ദൂരം നടത്തിക്കുകയും ചെയ്തിരുന്നു . അമ്മയുടെയും അച്ഛന്റെയും ഡോക്ടർമാരുടെയും പോലീസുകാരുടെയും സാന്നിധ്യത്തിലാണ് ശിവാർത്ഥ് ശിവനേരി കയറാൻ തുടങ്ങിയത് . 6 മണിക്കൂറും 27 മിനിറ്റും കൊണ്ട് ശിവനേരിയിലെത്തി.
അവിടെയുള്ള പ്രത്യേക സംഘവും ശിവാർത്ഥിനെ സ്വാഗതം ചെയ്യുകയും ഛത്രപതി ശിവജി മഹാരാജിന്റെ ജന്മസ്ഥലമായ കൊട്ടാരം തുറന്നുകൊടുക്കുകയും ചെയ്തു . ഒരു മണിക്കൂറും 37 മിനിറ്റും കൊണ്ടാണ് റൈബ മടക്കയാത്ര പൂർത്തിയാക്കിയത്.