ചെന്നൈ : ഡൽഹിയിൽ നടന്ന കൺവെൻഷനിൽ ബിജെപി പ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചിത്രങ്ങൾ വൈറലാകുന്നു. ഡൽഹിയിൽ ബിജെപിയുടെ 2 ദിവസത്തെ കൺവെൻഷൻ ശനിയാഴ്ചയും , ഞായറാഴ്‌ചയുമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും നേതാക്കളും ഇതിൽ പങ്കെടുത്തു. ഇതിനിടെയാണ് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് .
സംസ്ഥാന പ്രസിഡൻ്റായതിനാൽ കെ അണ്ണാമലൈയ്‌ക്കായി കസേര നീക്കിവച്ചിരുന്നെങ്കിലും ഇതൊന്നും വകവെക്കാതെയാണ് അദ്ദേഹം പ്രവർത്തകർക്കൊപ്പം നിലത്തിരിക്കാൻ തീരുമാനിച്ചത്. ഒരു പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.
ഇതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്നാണ് ചിലർ പറയുന്നത് . ഭാവിയിൽ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് പോലും ആളുകൾ പറയുന്നുണ്ട്. അടുത്തിടെ അദ്ദേഹം സംസ്ഥാനമൊട്ടാകെ നടത്തിയ പദയാത്രയിൽ വലിയ ജനപിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ ലാളിത്യം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.















