ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് വന്ദനമെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
छत्रपती शिवाजी महाराज जयंती…
अखंड हिंदुस्तानचे आराध्य दैवत, हिंदवी स्वराज्य संस्थापक, महाराजाधिराज श्री #छत्रपती #शिवाजी_महाराज यांना जयंती दिनी त्रिवार सलाम.#शिवजयंती pic.twitter.com/lsn4WvdjiO
— Eknath Shinde – एकनाथ शिंदे (@mieknathshinde) February 19, 2024
ഛത്രപതി ശിവാജി മഹരാജ് സർക്കിളിന്റെ ഭൂമി പൂജയും അദ്ദേഹം നടത്തി. മുംബൈ മെട്രോപോളിറ്റിൻ ഇക്ബാൽ സിംഗ് ചൗഹാൽ, രാഹുൽ ഷെവാലെ എംപി, ശിവസേന പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. നാഗപൂരിലെ ജനങ്ങൾ റോഡരികിലും മറ്റുമായി തടിച്ച് കൂടി ആരതിയിൽ പങ്കെടുത്തു.
ഭാരതം കണ്ട എക്കാലത്തെയും കരുത്തരായ മറാത്ത ഭരണാധികാരിയായിരുന്നു ഛത്രപതി ശിവാജി മഹാരാജ്. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവർത്തനവും എല്ലാവർക്കും ഇന്നും എന്നും പ്രചോദനമാണ്. ധീരനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ശത്രുക്കളോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീരദേശാഭിമാനിയും കൂടിയായിരുന്ന അദ്ദേഹം ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ സേവനം അനുഷ്ഠിച്ചു. മഹാരാഷ്‌ട്രത്തിന് വേണ്ടിയോ അവരുടെ കുടുംബത്തിനോ വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം മറിച്ച് ഹിന്ദുരാഷ്‌ട്രത്തിന്റെ മോചനമായിരുന്നു ശിവജി മഹാരാജിന്റെ ഒരേയൊരു ലക്ഷ്യം.